തിരുവനന്തപുരം: കാർഷിക സർവകലാശാല 12, 13, 14 തീയതികളിൽ നടത്താനിരുന്ന അസി. പ്രൊഫസർ നിയമനത്തിനായുള്ള ഇന്റർവ്യൂ ഹൈക്കോടതിയുടെ ഉത്തരവിൻ പ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: 16ന് നടക്കുന്ന എം.എസ് സി നഴ്സിംഗ് കോഴേസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പി ജി മെഡിക്കൽ: പുതുക്കിയ പ്രോസ്പെക്ടസും വിജ്ഞാപനവും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ പി ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രോസ്പെക്ടസും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471 2525300.
എം.എസ്.ഡബ്ല്യു അഡ്മിഷൻ
തിരുവനന്തപുരം: കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.എസ്.എസ് എം.എസ്.ഡബ്ല്യു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി അഭിമുഖം നടത്തും.അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 9.30ന് മണക്കാട് നാഷണൽ കോളേജിൽ എത്തണം.വിവരങ്ങൾക്ക്:0471-3511431
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:മുട്ടത്തറ കോളേജ് ഒഫ് എൻജിനീയറിംഗിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും.ജെ.ഇ.ഇ പാസായവരെയും കീം യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.
വിവരങ്ങൾക്ക്:www.cemuttathara.ac.in,9447246553
ഡയറി സയൻസ് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം; കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയ്ക്കു കീഴിലുള്ള തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ ഡയറി സയൻസ് കോളേജുകളിലും, വി.കെ.ഐ.ഡി.എഫ്. ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 14 ന് രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ പൂക്കോടുള്ള സർവകലാശാല ആസ്ഥാനത്ത് നടത്തും. സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജിനലും പകർപ്പുമായി 14 ന് രാവിലെ 11 മണിക്ക് മുൻപായി എത്തണം.
ബി.ടെക് ലാറ്ററൽ എൻട്രി :
ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ബി.ടെക് ലാറ്ററൽ എൻട്രി ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് (മൂന്നാം ഘട്ടം) 14 ന് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിക്കും. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ കോഴ്സ്-കോളേജ് ഓപ്ഷൻസ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. പുതുതായി നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചായിരിക്കും സ്പെഷ്യൽ അലോട്ട്മെന്റ്. കോളജുകളിൽ പ്രവേശനം നേടിയവർക്ക് എൻ.ഒ.സി ആവശ്യമില്ല. 13നു വൈകിട്ട് അഞ്ചു വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 15നു വൈകിട്ട് അഞ്ചിനകം കോളജുകളിൽ പ്രവേശനം നേടണം. വെബ്സൈറ്റ്- www.lbscentre.kerala.gov.in, 0471-2560363, 364.
കെ.ജി.ടി.ഇ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി
തിരുവനന്തപുരം: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണം. ഫോൺ : 0495 2723666, 0495 2356591, 9778751339. ഇ-മെയിൽ: Kozhikode@captkerala.com.
ഇഗ്നോ പ്രവേശനം: അപേക്ഷ 20വരെ നീട്ടി
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2023-ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിന് 200രൂപ ലേറ്റ് ഫീസോടെ 20വരെ അപേക്ഷിക്കാം. എം.ബി.എ, എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ), എം.എസ്സി ഫിസിക്സ്, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്- :https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ ഫോൺ- 04712344113/2344120/9447044132. ഇ-മെയിൽ- rctrivandrum@ignou.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |