'ഒരു പ്രായം കഴിഞ്ഞാൽ ആഘോഷങ്ങളോട് താത്പര്യം ഇല്ലാതാകും." ഒരാഴ്ച മുൻപ് വിളിച്ചപ്പോൾ മധു സാർ പറഞ്ഞു.നവതിയെപ്പറ്റി ചോദിച്ചു.''അതേ ശാരദേ, എനിക്ക് തൊണ്ണൂറു വയസായി"". മധുസാറിന് പ്രായമായി എന്ന് അറിയാം. എന്നാലും തൊണ്ണൂറു വയസ് വിശ്വസിക്കാൻ കഴിയുന്നില്ല.മലയാള സിനിമയുടെ കാരണവരാണ് മധുസാർ. നല്ല മനസിന് ഉടമയായതിനാൽ ഇൗശ്വരൻ ആയുസ് നീട്ടി നൽകുന്നു എന്ന് കരുതുന്നു. തുലാഭാരം, സ്വയംവരം . എനിക്ക് ദേശീയ അവാർഡ് ലഭിച്ച രണ്ട് ചിത്രങ്ങളിലും മധു സാർ അഭിനയിച്ചിട്ടുണ്ട്.സ്വയംവരത്തിൽ നായകനായിരുന്നു.എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രത്തിലും മധു സാറായിരുന്നു നായകൻ. ഒരിക്കലും ദേഷ്യപ്പെട്ട് കാണാറില്ല. കഥാപാത്രമായി മാറാൻ കഠിനാദ്ധ്വാനം നടത്തുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. കുറെ വർഷങ്ങളായി നേരിൽ കണ്ടിട്ട്. വീണ്ടും ഒരിക്കൽകൂടി കാണണമെന്നുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേപോലെ വിശ്രമ ജീവിതത്തിലാണ് . ഇനി കേരളത്തിലേക്ക് വരാൻ കഴിഞ്ഞാൽ ആദ്യം മധുസാറിനെ കാണണമെന്നാണ് ആഗ്രഹം.ഇടയ്ക്ക് എപ്പോഴെങ്കിലും മധുസാർ വിളിക്കാറുണ്ട്. അവസാനം വിളിച്ചപ്പോൾ മധുസാർ ഏറെ സന്തോഷവാനാണ്. എന്നിലെ അഭിനേത്രിയെ മലയാളികളാണ് ഏറ്റവും കൂടുതൽ അംഗീകരിച്ചത് മലയാളിയാണെന്ന് മധുസാർ ഒാർമ്മപ്പെടുത്താറുണ്ട്. ഇനി എനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയുമോയെന്ന് അറിയില്ല.രണ്ടു വർഷം കൂടി പിന്നിടാൻ കഴിഞ്ഞാൽ ഞാനും നവതിയിൽ എത്തും. മധുസാറിന് നവതി ആശംസ നേരുന്നു.
മധു - ശാരദ ചിത്രങ്ങൾ
മുറപ്പെണ്ണ് (1965)
അർച്ചന (1966)
മാണിക്യകൊട്ടാരം (1966)
തുലാഭാരം( 1968)
കടൽ (1968)
മനസ്വിനി (1968)
കറുത്ത പൗർണ്ണമി (1968)
വീട്ടുമൃഗം (1969)
കാക്കത്തമ്പുരാട്ടി (1970)
വിലയ്ക്കുവാങ്ങിയ വീണ (1971)
ആഭിജാത്യം (1971)
സ്വയംവരം (1972)
ഗന്ധർവക്ഷേത്രം (1972)
തീക്കാറ്റ് (1973)
തീർത്ഥയാത്ര (1972)
കന്യാദാനം 1976)
ഇതാ ഇവിടെവരെ (1977)
ആരാധന (1977)
അസ്തമയം (1978)
റൗഡിരാമു (1978)
സൊസൈറ്റി ലേഡി (1978)
ഇതാണെന്റ വഴി (1978)
അകലങ്ങളിൽ അഭയം (1980)
അമ്മയ്ക്കൊരു താരാട്ട് (2015)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |