കോഴിക്കോട്: നിപ വൈറസ് ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഓഗസ്റ്റ് 29ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. താഴെ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടത്.
കൺട്രോൾ സെൽ നമ്പർ - 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100.
സ്ഥലം (സമയം)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി - ഒന്ന് ( 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി ഒന്നും പ്രയോറിറ്റി രണ്ടിനും പൊതുവായ ഇടനാഴി ( 29.08.2023 പുലർച്ചെ 3 മുതൽ 4 വരെ)
എംഐസിയു രണ്ടിന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം ( 29.08.2023 പുലർച്ചെ 3.45 മുതൽ 4.15 വരെ)
എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ (29.08.2023 പുലർച്ചെ 3.45ന് ശേഷം അഡ്‌മിറ്റായ എല്ലാ രോഗികളും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |