തിരുവനന്തപുരം: പീഡനപരാതിയിൽ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്‌ഹാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സൗദി യുവതി. അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ യുവതി വ്യക്തമാക്കുന്നു. ബെഡിലേക്ക് വലിച്ചിട്ടെന്നും കുതറിമാറാൻ ശ്രമിച്ചപ്പോൾ തന്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും യുവതി വ്യക്തമാക്കുന്നു. സെപ്തംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്,.സംഭവത്തെക്കുറിച്ച് സൗദി എംബസിയെയും സൗദി കോൺസുലേറ്റിനെയും അറിയിച്ചിട്ടുണ്ടെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കി.
അഭിമുഖത്തിനാണെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്കാണ് ഷാക്കീർ ഞങ്ങളെ വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് എത്തിയത്. അവൻ പുറത്തുപോയ സമയത്ത് ഷാക്കിർ എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് എന്റെ കൈയ്ക്ക് പിടിച്ച് ബെഡിലേക്ക് തള്ളിയിട്ടു. എന്റെ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ചു.ഞാൻ അവനെ ശക്തിയായി തള്ളി. എന്റെ സമ്മതമില്ലാതെ എന്തിന് എന്റെ ശരീരത്തിൽ തൊട്ടു എന്ന് ഞാൻ ചോദിച്ചു. ഞാനൊരു പുരുഷനാണ് എനിക്ക് വികാരങ്ങളുണ്ട്, നിന്നോട് ലൈംഗികബന്ധത്തിലേർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് അവൻ പറഞ്ഞത്. ആ മറുപടി എന്നെ ഞെട്ടിച്ചുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
അതേസമയം ആരോപണങ്ങൾക്കെതിരെ ഷാക്കീർ സുബ്‌ഹാൻ രംഗത്ത് നന്നു. പീഡനപരാതി വ്യാജമെന്നും തെളിവുകൾ നിരത്തി നേരിടുമെന്നും ഷാക്കീർ പറഞ്ഞു. എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും.യ എന്നോട് ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം. എന്റെ ഭാഗം കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു എന്ന് മല്ലു ട്രാവലർ ഫേസ്ബുക്കിൽ കുറിച്ചു. പീഡിപ്പിക്കാനൊന്നും ശ്രമിച്ചിട്ടില്ലെന്നും സാമ്പത്തികമായി എന്തെങ്കിലും സഹായം കിട്ടുമോ എന്നറിയാണ് യുവതി വന്നതെന്നും ഷാക്കീർ പറയുന്നു. രണ്ടു പേർക്കും പൈസ ആവശ്യമുണ്ട്. അവരുടെ കൈയിൽ പൈസയില്ല. ആറായിരം റിയാൽ മാത്രമേ ഉള്ളൂവെന്നാണ് പറഞ്ഞത്. അവർക്ക് പ്രമോഷൻസ് വേണം. റീച്ച് വേണം. അതിന് വേണ്ടിയാകും ഇതെല്ലാം. എന്റെ മുറിയിൽ ഒരു പെണ്ണുപോലും വരാറില്ല. നാട്ടിൽ ഉതുപോലെ പൊട്ടത്തരം ചെയ്യാൻ പറ്റിയ പൊട്ടനല്ല ഞാൻ. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാം. അത് കോടതിയിൽ സമർപ്പിക്കണം എന്നും ഷാക്കീർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |