ജീവിതത്തിൽ വളരെ ആവശ്യമായ ഒരു കാര്യമാണ് പണം. അതിനാൽ ഇത് സമ്പാദിക്കാനാണ് ജനങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. എന്നാൽ പല അവസരങ്ങളിലും എത്ര കഷ്ടപ്പെട്ടാലും അർഹതയ്ക്കനുസരിച്ച് പ്രതിഫലം ലഭിക്കാറില്ല. ചില സമയത്ത് പണം കെെയിൽ എത്തിയാൽ പോലും അത് നിലനിൽക്കില്ല. ഇത് പലപ്പോഴും വാസ്‌തുസംബന്ധമായ ദോഷങ്ങളാൽ വന്നുഭവിക്കുന്നതുമാകാം.
അതിനാൽ വാസ്‌തുപരമായ ചില കാര്യങ്ങൾ പിന്തുടർന്നാൽ ഒരു പക്ഷേ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പരിഹാരമാകും. ഉദാഹരണത്തിന് വീടിന്റെ കന്നിമൂലയിൽ അശുദ്ധിയായി കിടന്നാൽ സാമ്പത്തികമായ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും. അത്തരത്തിൽ ചില കാര്യങ്ങൾ പിൻതുടർന്നാൽ ധനവരവ് കൂടുന്നു. അവ എങ്ങനെയെന്ന് നോക്കാം.
1.തുളസീ ദളങ്ങൾ
മഹാവിഷ്‌ണുവിനും മഹാലക്ഷ്മിയ്ക്കും അതിവിശേഷകരമാണ് തുളസീ ദളങ്ങൾ. പേഴ്‌സിലോ അലമാരിയിലോ സേഫിലോ തുളസി ഇലകൾ സൂക്ഷിക്കാം. ഇത് നിങ്ങളുടെ പണപ്പെട്ടിയെ സമ്പത്തിനാൽ നിറയ്ക്കുമെന്നാണ് വിശ്വാസം.
2. കവടി
വെള്ളിയാഴ്ച ദിവസങ്ങളിൽ ഒരു ചുവന്നപട്ടിൽ ഏഴ് കവടികൾ കിഴിയിൽ കെട്ടി പണം സൂക്ഷിക്കുന്നയിടത്ത് വയ്ക്കുക. ഇതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
3. വെറ്റില
വെറ്റിലയിൽ മഹാലക്ഷ്മി വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. ദക്ഷിണ കിട്ടിയതോ, ആരെങ്കിലും തന്നതോ ആയ വെറ്റില സമ്പത്ത് സൂക്ഷിക്കുന്നയിടത്ത് വയ്ക്കാവുന്നതാണ്. വെറ്റില സൂക്ഷിക്കുന്നത് ധനസമൃദ്ധി നേടാൻ സഹായിക്കും.
4. മഞ്ഞൾ
മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ ഒന്നാണ് മഞ്ഞൾ. സമ്പത്തിനോടൊപ്പം ഒരു കഷ്ണം മഞ്ഞൾ സൂക്ഷിച്ചാൽ ലക്ഷ്മി കടാക്ഷം ഭവിക്കുമെന്നും വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |