73-ാം വയസിലും തന്റെ ആരോഗ്യം നിലനിർത്തുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏവരെയും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ ആരോഗ്യം ശ്രദ്ധിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. ഈ പ്രായത്തിലും ആരോഗ്യകരവും അച്ചടക്കമുള്ളതുമായ അദ്ദേഹത്തിന്റെ ജീവിതശൈലി പലർക്കും പ്രചോദനമാണ്. ആരോഗ്യത്തോടെയും ഊർജത്തോടെയുമിരിക്കാൻ മോദി ദിവസേന പിന്തുടരുന്ന ചില ശീലങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
യോഗ
നരേന്ദ്രമോദിയുടെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് യോഗ. യോഗാഭ്യാസത്തിലൂടെയും ധ്യാനത്തിലൂടെയുമാണ് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നത്. ഇതിലൂടെ മനസും ശരീരവും ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കുന്നു. പല വേദികളിലും മോദി തന്നെ യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സമാധാനവും ശക്തിയും നൽകുന്നതിനാൽ ദിവസേന യോഗ അഭ്യസിക്കണമെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഭക്ഷണശീലം
ലളിതവും സമീകൃതവുമായ വെജിറ്റേറിയൻ ഭക്ഷണമാണ് മോദി കഴിക്കുന്നത്. കൂടുതലും പഴങ്ങളും പച്ചക്കറികളും പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളുമാണ് അദ്ദേഹത്തിന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലടങ്ങിയ ജങ്ക് ഫുഡുകൾ അദ്ദേഹം കഴിക്കാറില്ല. ശരീരത്തിൽ ജലാംശമുണ്ടെന്ന് അദ്ദേഹം ഉറപ്പ് വരുത്താറുണ്ട്.
വ്യായാമം
യോഗയ്‌ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിനുമൊപ്പം അദ്ദേഹം മറ്റ് വ്യായാമങ്ങളിലും ഏർപ്പെടാറുണ്ട്. 'ആരോഗ്യമാണ് സമ്പത്ത്' എന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്ന അദ്ദേഹം പതിവായി വ്യായാമം ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. അദ്ദേഹം ദിവസേന നടത്തം, മറ്റ് കായിക വിനോദങ്ങൾ എന്നിവയിലും ഏർപ്പെടാറുണ്ട്.
ചിട്ടയായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരാമെങ്കിൽ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് മോദി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജോലി, പ്രതിബദ്ധതകൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങിയ തിരക്കുകൾക്കിടയിലും സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണമെന്നാണ് മോദി പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഈ ശീലങ്ങൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾക്കും ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കാൻ സാധിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |