തിരുവനന്തപുരം ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ മാത്യു കുഴൽനാടൻ എം.എൽ,എയ്ക്കിതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. ആഭ്യന്തര അഡി, സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാംവകുപ്പ് അനുസരിച്ചാണ് അന്വേഷണം.
അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ രംഗത്തെത്തി. പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും ഏതൊു അന്വേഷണത്തെയും സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായി നാളെ പ്രതികരിക്കാമെന്നും എം.എൽ.എ വ്യക്തമാക്കി.
ചിന്നക്കനാലിൽ ബിനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നാണ് കേസ്. ചിന്നക്കനാൽ വില്ലേജിൽ 114 ഏക്കർ സ്ഥലവും കെട്ടിടവും വില്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു, മൂന്നരക്കോടി വിലയുണ്ടെന്ന് കുഴൽനാടൻ തന്നെ പറഞ്ഞ വസ്തുവകകൾ 1,92, 60,000 രൂപയ്ക്കാണ് രജ്സ്റ്റർ ചെയ്തത്. ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്ക്ക് മാത്രമായി 15,40,800 രൂപ മുദ്രവില ചാർത്തി രജിസ്ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചുവെന്നാണ് പരാതി . സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ ആരോപണത്തിൽ സി.പി.എ വിജലൻസിന് പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |