കൽപ്പറ്റ: യുവതിയേയും അഞ്ച് മക്കളെയും കാണാതായതായി പരാതി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിജയേയും മക്കളെയുമാണ് ഈ മാസം പതിനെട്ട് മുതൽ കാണാതായതെന്നാണ് കുടുംബത്തിന്റെ പരാതി.
തിങ്കളാഴ്ച ഭർതൃവീട്ടിൽ നിന്ന് പന്ത്രണ്ട്, പതിനൊന്ന്, ഒൻപത്, അഞ്ച് , നാല് വയസുള്ള മക്കളെയും കൂട്ടി പോയതായിരുന്നു വിജയ. എന്നാൽ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല, ഫോണിൽ വിളിച്ചിട്ട് കിട്ടിയുമില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
ഭർത്താവുമായി പൊലീസ് കണ്ണൂരിലേക്ക് തിരിച്ചു. ഇന്നലെ യുവതിയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ യുവതിയേയും മക്കളെയും കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കണ്ടതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |