കൊച്ചി: സർക്കാരിനൊപ്പം വ്യവസായ സ്ഥാപനങ്ങളും പൊതുസമൂഹവും കൈകോർക്കുമ്പോഴാണ് വികസനം യാഥാർത്ഥ്യമാവുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ നഴ്‌സറി , എൽ.പി , യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ നടപ്പിലാക്കുന്ന ഗുഡ് മോർണിംഗ് എറണാകുളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജെ. വിനോദ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. മേയർ എം. അനിൽകുമാർ, നടൻ ടിനി ടോം, ബി.പി.സി.എൽ. എക്‌സിക്യുട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |