
ബാലരാമപുരം: കേരളത്തിൽ ആദ്യമായിട്ടാണ് മുദ്രാവാക്യം വിളികേട്ട് ആരോഗ്യമന്ത്രിയുടെ പെടലി ഉളുക്കുന്നതെന്നും ആരോഗ്യമന്ത്രിക്ക് അഭിനയത്തിന് ഓസ്കാർ നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുയുഗയാത്രയ്ക്ക് ഉച്ചക്കടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.വിൻസെന്റ് എം.എൽ.എ പൊതു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളിയൂർ ദിവാകരൻ സ്വാഗതം പറഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, വി,കെ ശ്രീകണ്ഠൻ എം.പി, ബെന്നി ബഹനാൻ. വി.എസ് ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ, കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ, ബ്ലോക്ക് പ്രസിഡന്റ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
caption ഉച്ചക്കടയിൽ പുതുയുഗയാത്രയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |