ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ നർമ്മദാ നദിയുടെ തീരത്ത് 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്തത്. 100ടൺ ഭാരമുള്ള പ്രതിമ ശങ്കരാചാര്യരുടെ 12-ാം വയസിലെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.
88ശതമാനം ചെമ്പ്, നാല് ശതമാനം സിങ്ക്, എട്ട് ശതമാനം ടിൻ എന്നിവ അടങ്ങിയ വെങ്കലം കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. മാന്ധാത പർവതത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 260കിലോമീറ്റർ അകലെയാണ് ഓംകാരേശ്വർ. 54അടി ഉയരമുള്ള പീഠത്തിലാണ് പ്രതിമ നിലകൊള്ളുന്നത്. 'ഏകത്വത്തിന്റെ പ്രതിമ' എന്ന വിശേഷണം നൽകി കഴിഞ്ഞ വർഷമാണ് മദ്ധ്യപ്രദേശ് സർക്കാർ പദ്ധതിയ്ക്ക് തുക അനുവദിച്ചത്.
आध्यात्मिक ऊर्जा से अनुप्राणित आचार्य शंकर के श्रीचरणों में ही शुभता और शुभत्व है।
— Shivraj Singh Chouhan (@ChouhanShivraj) September 21, 2023
संपूर्ण जगत के कल्याण का सूर्य अद्वैत के मंगलकारी विचारों में ही निहित है।#शंकर_अवतरण_मध्यप्रदेश pic.twitter.com/w3Tw2Jt8di
സെപ്തംബർ18ന് നടത്താനിരുന്ന അനാച്ഛാദന പരിപാടി കനത്ത മഴയെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേരളത്തിൽ ജനിച്ച ശങ്കരാചാര്യർ ചെറുപ്പത്തിൽ തന്നെ സന്യാസിയായി ഓംകാരേശ്വരിൽ എത്തിയെന്നാണ് കരുതപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |