മനാമ: ഇന്ത്യയിൽ നിന്ന് ബിഎഡ് പഠനം പൂർത്തിയാക്കിയ പ്രവാസി അദ്ധ്യാപകർക്ക് ബഹ്റൈനിൽ അയോഗ്യതാ ഭീഷണി. മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പ്രതിസന്ധിയ്ക്ക് തുടക്കമായത്. വർഷങ്ങൾക്ക് മുൻപ് ജോലി നേടിയ അദ്ധ്യാപകരുടെ അടക്കം സർട്ടിഫിക്കറ്റുകൾ അയോഗ്യമാണെന്നാണ് നിലവിലെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി ആരോപിച്ച് അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി.
ക്വാഡ്ര-ബേ എന്ന രാജ്യാന്തര ഏജൻസി വഴിയാണ് ബഹ്റൈൻ മന്ത്രാലയത്തിനായി സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത്. മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ധ്യാപകരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്ര-ബേയിൽ അപ്‌ലോഡ് ചെയ്ത് പരിശോധന നടത്തുന്നതാണ് രീതി. പല അദ്ധ്യാപകരും പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. പഠനസമയത്ത് അംഗീകാരമുണ്ടായിരുന്ന പല സർവകലാശാലകൾക്കും ഇപ്പോൾ അംഗീകാരം നഷ്ടമായതാണ് അയോഗ്യതാ കുരുക്കിന് കാരണം. കൂടാതെ ഇന്ത്യയിലെ സർവകലാശാലയിലെ ബിഎഡ് കോഴ്സിന് രാജ്യാന്തര അംഗീകാരമില്ലാത്തതും വിനയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |