മലപ്പുറം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു സിവിൽ സ്‌റ്റേഷൻ പരിസരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ അദ്ദേഹത്തിന്റെ ഛായാ പടത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ്, സംസ്ഥാന സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ഡോ. ബാബു വർഗീസ്, വി. സുബ്രഹ്മണ്യൻ, ശിവദാസ് പിലാപ്പറമ്പിൽ, കെ.എം. ഗോവിന്ദൻ നമ്പൂതിരി, സി.കെ. അബ്ദുൾ റസാഖ്, വി.കെ. കൃഷ്ണപ്രസാദ്, നസീമ കൊപ്രക്കാടൻ, എ.പി. പ്രമേഷ് , ജില്ലാ സെക്രട്ടറി എ.കെ. അഷ്റഫ് , ജില്ലാ ട്രഷറർ പി. മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |