മിക്കവർക്കും ഇഷ്ടമുള്ള പഴവർഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. ഡയറ്റ് നോക്കുന്നവരുടെ ഭക്ഷണക്രമത്തിൽ സ്ഥിരം സ്ഥാനക്കാരനാണ് ഇത്. ജ്യൂസ് ആയി കഴിക്കുന്നവരും ഓറഞ്ച് അതേപ്പടി കഴിക്കുന്നവരും ഉണ്ട്. ഓറഞ്ചിനെപ്പോലെ അതിന്റെ തൊലിക്കും ആവശ്യക്കാരേറെയാണ്. സൗന്ദര്യസംരക്ഷണത്തിനാണ് ഓറഞ്ചിന്റെ തൊലി മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ ഓറഞ്ചിന്റെ തൊലിക്ക് ആരോഗ്യപരമായി അനേകം ഗുണങ്ങൾ ഉണ്ടെന്ന് എത്രപേർക്കറിയാം?
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള മികച്ച പാനീയമാണ് ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം. ശരീരഭാരം കുറയ്ക്കാൻ മികച്ച ഉപായമാണിത്. ദഹനപ്രശ്‌നങ്ങൾക്കും അസിഡിറ്റിക്കും ആശ്വാസമാകാൻ ഈ വെള്ളത്തിന് സാധിക്കും. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ്. വിറ്റാമിൻ സിയ്ക്ക് പുറമേ അയൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, നാരുകൾ, പ്രോട്ടീൻ, സിട്രസ് ഓയിൽ എന്നിവയും ഓറഞ്ച് തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഉലുവ വെള്ളം
ഓറഞ്ച് തൊലിയെപ്പോലെ അധികമാർക്കും അറിയാത്ത ഒന്നാണ് ഉലുവ വെള്ളം. തലേന്നുരാത്രി കുതിർത്ത് വയ്ക്കുന്ന ഉലുവയുടെ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ആരോഗ്യപ്രദമാണെന്ന് ആയുർവേദത്തിൽ പറയുന്നു. നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഉലുവ ദഹനം മെച്ചപ്പെടുത്തുന്നു. ഉലുവ വെള്ളം സ്ഥിരമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറച്ച് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ വെള്ളത്തിൽ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ധാരാളം ഉള്ളതിനാൽ സന്ധിവാതം, ആസ്‌ത്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഉലുവ വെള്ളം പതിവാക്കുന്നത് മുടിക്കൊഴിച്ചിൽ മുഖക്കുരു എന്നിവ കുറയ്ക്കും. ചർമം ആരോഗ്യപ്രദമാക്കി സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |