തിരുവനന്തപുരം:പരമ്പരാഗത പരിശീലനരീതിയിൽനിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് തിരികെ ചെല്ലുന്ന നവീന പരിശീലന പദ്ധതിയുമായി കുടുംബശ്രീ. ഒഴിവുദിവസങ്ങളിൽ സ്കൂളുകളിൽ വച്ചാണ് പരിശീലനം.
'തിരികെ സ്കൂളിൽ' എന്ന പേരിലുള്ള പരിശീലനം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് നടക്കുക. പരിശീലനത്തിന് വിദ്യാഭ്യാസവകുപ്പ് അനുമതി നൽകി. ജില്ലയിലെ 32,450 അയൽക്കൂട്ടങ്ങളിൽനിന്ന് 4,90,000 അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുക്കുക. 200ലധികം വിദ്യാലയങ്ങളിൽ പരിശീലനം നടക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ ഒന്നിന് രാവിലെ 9ന് തൈക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |