കണ്ണൂർ: ജില്ലയിൽ 24 ഗ്രാമ പഞ്ചായത്തുകളും രണ്ട് നഗരസഭകളിലും പോളിംഗ് 80 ശതമാനം രേഖപ്പെടുത്തി.മൂന്ന് പഞ്ചായത്തുകളിൽ എഴുപത് ശതമാനത്തിന് താഴെയാണ് പോളിംഗ്. ഏറ്റവും കൂടുതൽ കാങ്കോൽ ആലപടമ്പിലും(89.41) ഏറ്റവും കുറവ് പയ്യാവൂരിലും (67.82).
മാടായി ( 69.52) പയ്യാവൂർ (67.82) ന്യൂമാഹി (69.91) എന്നിവയാണ് എഴുപതിന് താഴെ പോളിംഗ് നടന്ന ഗ്രാമപഞ്ചായത്തുകൾ. കണ്ണൂർ കോർപ്പറേഷനിൽ 70.32 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ പോളിംഗിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
80 കടന്ന ഗ്രാമപഞ്ചായത്തുകൾ
ചെറുതാഴം (81.20 )
കണ്ണപുരം (80)
പെരിങ്ങോം വായക്കര (81.79)
എരമം കുറ്റൂർ ( 82.09)
കരിവെള്ളൂർ പെരളം ( 86.60)
കുറുമാത്തൂർ (80.34)
കടന്നപ്പള്ളി പാണപ്പുഴ 81.26
മലപ്പട്ടം ( 85.26)
മയ്യിൽ (80.84 )
പടിയൂർ കല്ല്യാട് (81.15)
കുറ്റിയാട്ടൂർ (81. 22)
പെരളശേരി (80.55)
പിണറായി (82.56)
അഞ്ചരക്കണ്ടി (81.37)
ചിറ്റാരിപ്പറമ്പ് (82.09 )
പാട്യം (80.84 )
മാങ്ങാട്ടിടം (80.37)
കതിരൂർ (80 .28)
കീഴല്ലൂർ (83.92 )
തില്ലങ്കേരി (83.90 )
കൂടാളി (82.07)
മുഴക്കുന്ന് (80.30 )
കോളയാട് (80 .51)
നഗരസഭകളിൽ ഇരിട്ടി,പയ്യന്നൂർ
എൺപത് ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ നഗരസഭകളിൽ മുന്നിൽ ഇരിട്ടിയും (82.99),പയ്യന്നൂരുമാണ് (80.66 ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |