കൊച്ചി: ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2200 വാർഡുകളിലെ വോട്ടുകൾ ഇന്ന് രാവിലെ എട്ടു മുതൽ എണ്ണിത്തുടങ്ങും. 28 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലാണ് എണ്ണുക. മറ്റുള്ളവ അതത് കേന്ദ്രങ്ങളിലും. ഉച്ചയോടെ പൂർണമായ ഫലം പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 6000ത്തോളം ജീവനക്കാർ ജില്ലയിൽ കൗണ്ടിംഗ് ഡ്യൂട്ടിയിലുണ്ട്.
ഫലം തത്സമയം തന്നെ ലഭ്യമാകാൻ എല്ലാ കേന്ദ്രങ്ങളിലും മീഡിയ സെന്ററുണ്ട്. കളക്ടറേറ്റിലെ പ്ലാനിംഗ് ഹാളിലെ കേന്ദ്രീകൃത മീഡിയ സെന്ററിൽ ജില്ലയുടെ എല്ലായിടത്തുനിന്നും വിവരങ്ങളെത്തും.
സത്യപ്രതിജ്ഞ 21ന്
പുതിയ ഭരണസമിതികൾ ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. രാവിലെ 10ന് ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണസമിതികളും 11ന് കോർപ്പറേഷനിലെ ഭരണസമിതിയും ചുമതലയേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |