പാറശാല: പോക്സോ കേസിൽ രണ്ട് യുവാക്കളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് മാറാടി ലിജി ഭവനിൽ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
അനീഷിന്റെ ഓട്ടോയിലെത്തിയ ഇരുവരും ചേർന്ന് പാറശാലയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും ബലമായി ഓട്ടോയിൽ കയറ്റി കൊണ്ടു പോകുവാനും ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പാറശാല എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷവും പോക്സോ കേസിൽ ലിജിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |