സിഡ്‌നി: നായ്‌ക്കളെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌ത ഞെട്ടിക്കുന്ന സംഭവത്തിൽ കുറ്റസമ്മതം നടത്തി ജന്തുശാസ്‌ത്രജ്ഞൻ. ബ്രിട്ടീഷ് വംശജനും ഓസ്‌ട്രേലിയയിൽ മുതലകളുടെ പഠനത്തിൽ വിദഗ്ദ്ധനുമായ ആദം ബ്രിട്ടണാണ് ഞെട്ടിക്കുന്ന ക്രൂരക്രൃത്യം ചെയ്‌തത്. 42 നായ്‌ക്കളെ ആദം ക്രൂരപീഡനത്തിന് ഇരയാക്കി. ഇവയിൽ 39എണ്ണവും ചാവുന്നതുവരെ ഉപദ്രവിച്ചെന്ന് ഓസ്ട്രേലിയൻ കോടതിയിൽ ഇയാൾ കുറ്റസമ്മതം നടത്തി.
ബിബിസിയ്‌ക്കും നാഷണൽ ജോഗ്രഫിക്കിനും വേണ്ടി ജോലി ചെയ്‌തിട്ടുള്ള പ്രമുഖ ജന്തുശാസ്‌ത്രജ്ഞനാണ് ആദം (51). മൃഗങ്ങളെ പീഡനത്തിനിരയാക്കുന്ന വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ആദം പിടിയിലായത്. 2022 ഏപ്രിലിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഓൺലൈനായി വാങ്ങിയ കുറ്റവും ഇയാൾ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ആദം ചെയ്‌ത കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ടർ വായിക്കും മുൻപ് ജഡ്‌ജിപൊതുജനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സുരക്ഷാ ജീവനക്കാർ ഇവരോട് കോടതിയിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു.
2014 മുതലാണ് ആദം ലണ്ടന് ഇത്തരത്തിൽ മൃഗങ്ങളോടുള്ള വൈകല്യം ആരംഭിച്ചത്. സ്വന്തം വളർത്തുമൃഗങ്ങളോടായിരുന്നു ആദ്യം ഇത്തരത്തിൽ തോന്നിയത്. ഒപ്പം മറ്റുള്ളവരിൽ നിന്നും നായകളെ നോക്കാൻ എന്ന പേരിൽ വാങ്ങിയും ക്രൂരപീഡനത്തിനിരയാക്കി. ഇവർ അന്വേഷിക്കുമ്പോൾ മുൻപ് നായകൾക്കൊപ്പം നിൽക്കുന്ന ചിത്രമെടുത്ത് നൽകി കബളിപ്പിക്കാനും പ്രതി ശ്രമിച്ചു.
സ്വന്തമായുള്ള ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ ഇയാൾ നായ്‌ക്കളെ പീഡിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്‌തിരുന്നു. ഇതിനെ 'പീഡനമുറി' എന്ന് താൻ വിളിച്ചിരുന്നതായും ഇയാൾ കോടതിയിൽ പറഞ്ഞു. ഇയാൾക്കെതിരായ ശിക്ഷാവിധി ഡിസംബർ മാസത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |