
പുന്നയൂർക്കുളം: വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്‌ളാദ പ്രകടനത്തിനിടയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലെ പ്രതികൾ പിടിയിൽ. വധശ്രമം ഉൾപ്പെടെ നാല് കേസുകളിലാണ് വടക്കേക്കാട് എസ്.എച്ച്.ഒ എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 15 പേരെ അറസ്റ്റ് ചെയ്തത്. കിഴക്കേ ചെറായിയിൽ നടന്ന ആഹ്‌ളാദ പ്രകടനത്തിനിടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിലുള്ളവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അണ്ടത്തോട് കിഴക്കേ ചെറായി സ്വദേശികളായ കുറ്റിക്കാട്ടിൽ വീട്ടിൽ രഞ്ജിത്ത് (29), പഷ്ണത്ത് വീട്ടിൽ സൂരജ് (43), കൊളത്തേരി വീട്ടിൽ ധനേഷ് (35) എന്നിവരേയും പുന്നയൂർക്കുളം പരൂരിൽ ആഹ്‌ളാദപ്രകടനം നടത്തിവന്നിരുന്ന വാഹനത്തിന് നേരെ കൊടിവീശി കല്ലെറിഞ്ഞ കേസിൽ പുന്നയൂർക്കുളം മാവിൻചുവട് സ്വദേശികളായ പെരുമ്പിള്ളി വീട്ടിൽ പി.ബി.വിഷ്ണു(19), പെരുമ്പിള്ളി വീട്ടിൽ പി.സി.മൃദുൽ (19), പി.ബി.ജിഷ്ണു (19), വെള്ളക്കട വീട്ടിൽ അഭിനവ് (20) എന്നിവരെയും പിടികൂടി. മാവിൻചുവട് ആഹ്‌ളാദപ്രകടനം നടത്തിയവർ ക്ലബ്ബിലേക്ക് കല്ലെറിഞ്ഞ കേസിൽ ആറ്റുപുറം സ്വദേശിയായ അച്ചപ്പുള്ള വീട്ടിൽ മുഹമ്മദ് നഹിൽ (22), കടിക്കാട് സ്വദേശി മേനാംതോട്ടിൽ വീട്ടിൽ എം.എസ്.ഷംനാദ് (18), ആറ്റുപുറം സ്വദേശി കന്നത്തേൽ വീട്ടിൽ ഫലക്ക് ഷെർ (19), പുന്നയൂർക്കുളം പറൂർ സ്വദേശികളായ കീടത്തായിൽ വീട്ടിൽ കെ.എ.മുഹമ്മദ് റിസാൻ (19), മാളിയേക്കൽ വീട്ടിൽ അബ്ദുൾ റഹിമാൻ(18) എന്നിവരെയും കിഴക്കേ ചെറായിയിൽ പുന്നയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ സ്ഥാനാർത്ഥിയുടെ ആഹ്‌ളാദപ്രകടനത്തിലുള്ളവർ കിഴക്കേ ചെറായി സ്വദേശിയുടെ പറമ്പിലേക്ക് അതിക്രമിച്ചു കയറുകയും ഇത് ചോദ്യം ചെയ്തയാളെ ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയും ഇതുകണ്ട് തടയാനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്ത പുന്നയൂർക്കുളം കിഴക്കേ ചെറായി സ്വദേശികളായ വടക്കത്ത് വീട്ടിൽ യൂനസ് (46), തെച്ചിയിൽ വീട്ടിൽ രാഹുൽ (24), വെളിയത്ത് വീട്ടിൽ ഷാരോൺ (19) എന്നിവരെയുമാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.എ.സുധീർ, കെ.പി.മൻസൂർ, നൗഫൽ, പി.പി.ബാബു, സി.ബിന്ദുരാജ്, എ.എസ്.ഐ രാജൻ, എസ്.സി.പി.ഒമാരായ ഇ.ആർ.രജനീഷ്, അർജുൻ, ബൈജു, ഹരി, സി.പി.ഒമാരായ നസൽ, നിധിൻ, അഖിൽ, ജിതിൻ, ബാസ്റ്റ്യൻ സിംഗ് എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |