SignIn
Kerala Kaumudi Online
Sunday, 01 September 2024 7.38 AM IST

വീണ്ടും ഭാഗ്യം മലയാളിക്ക്, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് എട്ടരക്കോടിയോളം രൂപ

Increase Font Size Decrease Font Size Print Page
ff

ദുബായ് : ദുബായ് ഡട്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യദേവത അനുഗ്രഹിച്ചത് മലയാളിയെ. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവാട്ടന്റവിട (36)​ എന്നയാൾക്ക് 10 ലക്ഷം ഡോളർ (8,​32,​ 40,​550 രൂപ)​ സമ്മാനം ലഭിച്ചത്. സഹോദരനും 9 സുഹൃത്തുക്കൾക്കുമൊപ്പമാണ് ഷംസുദീൻ ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരുവർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഓരോ തവണയും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്റാറന്റ് - സൂപ്പർമാർക്കറ്റുകളുടെ പി.ആർ.ഒയാണ് ഷംസുദ്ദീൻ. ഭാര്യയും മൂന്നുമക്കളും നാട്ടിലാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം നേടുന്ന 216-ാമത്തെ ഇന്ത്യക്കാരനാണ് ഷംസുദ്ദീൻ,​.

ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബി.എം.ഡബ്ല്യു എക്സ്5 എം50 ഐ കാർ സമ്മാനം നേടി. ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ (60)​ ഹാർലി ഡേവ്‌ഡ്‌സൺ സ്പോർട്സ്റ്റർ എസ് മോട്ടോർബൈക്കും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, GULF, GULF NEWS, DUBAI DUTY FREE, DUBAI DUTYFREE DRAW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.