കഴക്കൂട്ടം: ടൂറിസം മേഖലയിൽ നൂതന ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജി.ടി.എം) ട്രാവൽ ട്രേഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് എക്സിബിഷൻ. വിനോദസഞ്ചാര വ്യവസായ സംരംഭങ്ങൾക്ക് പൂർണപിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു.
ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്റ് സുധീഷ് കുമാർ, കേരള ടൂറിസം ഡവലപ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, യു.ഡി.എസ് ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, ജി.ടി.എം സി.ഇ.ഒ സിജി നായർ, ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.
സമാപനദിവസമായ ശനിയാഴ്ച എക്സിബിഷനിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |