അതിയന്നൂർ: എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് അട്ടിമറി വിജയം. യു.ഡി.എഫ് 9,എൽ.ഡി.എഫ് 4,ബി.ജെ.പിക്ക് 1 എന്നിങ്ങനെയാണ് സീറ്റുനില.
കഴിഞ്ഞ ഭരണസമിതിയിൽ വെറും 2 സീറ്റുകളിൽ മാത്രം ഒതുങ്ങിനിന്ന കോൺഗ്രസാണ് അട്ടിമറി വിജയം നേടിയത്. മുട്ടക്കാട് - ബെൻസി.ആർ,പയറ്റുവിള-ഗീതകുമാരി.ആർ,അവണാകുഴി-വസന്ത.പി,കാഞ്ഞിരംകുളം-നിഖില.എൻ.ആർ, ലൂർദ്പുരം-ശരത്കുമാർ.എസ്.ആർ,കരുംകുളം-ഫ്രാൻസിസ്.പി,പുല്ലുവിള-വിദ്യ.വി.എസ്, അടിമലത്തുറ-ജൂഡി ദിലീപ്, കോട്ടുകാൽ-കെ.എസ്.രാജൻ എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ.
പെരിങ്ങമല-അമൃത ആർ.പ്രസാദ്,വെൺപകൽ- ആർ.സനൽരാജ്,നെല്ലിമൂട്-എം.ആർ.ദീപിൻ,വെങ്ങാനൂർ-അരുൺ യു.എസ് എന്നിവരാണ് എൽ.ഡി.എഫിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥികൾ. അതിയന്നൂരിൽ നിന്നും മത്സരിച്ച അനിക്കുട്ടൻ.ആർ ആണ് വിജയിച്ച ഏക ബി.ജെ.പി സ്ഥാനാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |