കൊച്ചി: സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നടപ്പാക്കുന്നതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ് അസോസിയേഷനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും നല്കിയ നിവേദനത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം. എച്ച്.യു.ഐ.ഡി നടപ്പാക്കുന്നതിനെതിരെയുള്ള ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. എച്ച്.യു.ഐ.ഡി നടപ്പാക്കുന്നതിനെതിരെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ലെങ്കിലും ഹർജിക്കാരുടെ നിവേദനംകൂടി പരിഗണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ് തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി. സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് മുമ്പേ ഉള്ളതാണെന്നും എച്ച്.യു.ഐ.ഡി നടപ്പാക്കുമ്പോഴും വലിയമാറ്റം ഉണ്ടാകുന്നില്ലെന്നും കോടതി വിലയിരുത്തി. പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴുള്ള ബുദ്ധിമുട്ടുകൾ വിഷയത്തിൽ ഇടപെടാൻ മതിയായ കാരണമില്ല. എന്നാൽ ഇത് നടപ്പാക്കുന്ന രീതിയെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |