
ന്യൂഡൽഹി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമത്തിൽ പറയുന്ന 'പബ്ലിക് അതോറിട്ടി' എന്നതിന്റെ പരിധിയിൽ സിയാലും ഉൾപ്പെടും. സിയാൽ സമർപ്പിച്ച ഹർജി തള്ളി സംസ്ഥാന വിവരാവകാശ കമ്മിഷനും കേരള ഹൈക്കോടതിയും സ്വീകരിച്ച നിലപാട് ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ബോർഡ് യോഗത്തിന്റെ മിനിട്സ് നൽകണമെന്ന് ആവശ്യപ്പെട്ട് 2019ൽ പൊതുപ്രവർത്തകനായ എം.ആർ. അജയൻ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. മിനിട്സിന്റെ പകർപ്പ് കൈമാറണമെന്ന് കമ്മിഷൻ ഉത്തരവിട്ടെങ്കിലും സിയാൽ ഹൈക്കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവ് ലഭിക്കാത്തതോടെ സിയാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |