തിരുവനന്തപുരം: കേരളത്തിലേത് മികച്ച ഗുണമേന്മയുള്ള ടൂറിസമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ആദ്യ പതിപ്പിനോടനുബന്ധിച്ച് 'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഷെല്ലി സലെഹിൻ വിശിഷ്ടാതിഥിയായി. ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സി.ഇ.ഒ സിജി നായർ, കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, കെ.ടി.എം മുൻ പ്രസിഡന്റ് ബേബി മാത്യു, ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി, കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |