SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.55 PM IST

യുവ നേതൃശേഷി കൂട്ടാൻ 'മേരാ യുവ ഭാരത്"

Increase Font Size Decrease Font Size Print Page

mera

ന്യൂഡൽഹി: യുവാക്കളുടെ നേതൃത്വ ശേഷി വികസിപ്പിച്ച് അവസരങ്ങളൊരുക്കുന്നതിന് മേരാ യുവ ഭാരത് (മൈ ഭാരത്) എന്ന സ്വയംഭരണ സ്ഥാപനം രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. 15 - 29 പ്രായ പരിധിയിലുള്ളവർക്കായാണ് പ്രവർത്തനം.

മേരാ യുവ ഭാരത് യുവജന വികസനത്തിനുള്ള സർക്കാർ വേദിയാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. യുവാക്കൾക്ക് സാമൂഹ്യമാറ്റത്തിനും രാഷ്ട്ര നിർമ്മാണത്തിനും വഴിയൊരുക്കാൻ സ്ഥാപനം പ്രവർത്തിക്കും. രാജ്യത്തെ യുവജനങ്ങളുടെ വിവര ശേഖരണവും ലക്ഷ്യമിടുന്നുണ്ട്. ഒപ്പം 10-19 പ്രായപരിധിയിൽ കൗമാരക്കാരുടെ വിവരങ്ങളും ശേഖരിക്കും.

ലക്ഷ്യം യുവ നേതൃ വികസനം

 അനുഭവ പഠനത്തിലൂടെ നേതൃത്വ കഴിവുകൾ മെച്ചപ്പെടുത്തൽ

 വികസനത്തിനായി യുവാക്കളിൽ നൂതന ആശയം രൂപപ്പെടുത്തൽ

 യുവ അഭിലാഷങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും ഏകോപിപ്പിക്കൽ

 യുവാക്കൾക്കായുള്ള പരിപാടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ

 യുവാക്കളുടെ വിഷയങ്ങളിൽ വിവിധ മന്ത്രാലയങ്ങൾക്കിടയിലെ ഏകജാലകം

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY