കേരളീയം ജേഴ്സിയണിഞ്ഞ് പന്തുതട്ടി മന്ത്രിമാരും
തിരുവനന്തപുരം: കേരളീയത്തിന്റെ ആവേശം ഗോളാക്കി ഫുട്ബാൾ താരം ഐ.എം.വിജയൻ. കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം.വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം ആവേശത്തിൽ പങ്കാളിയായി.
മാനവീയം വീഥിയിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു. തുടർന്ന് കേരളീയം ജേഴ്സിയണിഞ്ഞ് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, എ.എ.റഹീം എം.പി, ചീഫ് സെക്രട്ടറി ഡോ.വി.വേണു, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു കേരളീയം സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് എന്നിവരും ഗോളടിച്ചു. തുടർന്ന് കുട്ടികളുമൊത്ത് ഐ.എം.വിജയൻ പന്തുതട്ടി. സെൽഫിയെടുക്കാനും ഫുട്ബാളിൽ കൈയൊപ്പ് ഇടീക്കാനുമായി കുട്ടികൾ വിജയനൊപ്പം ചേർന്നു. കേരളീയത്തിന് എല്ലാ വിജയാശംസകളും നേർന്നാണ് വിജയൻ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |