
ഫോർട്ട് കൊച്ചി: പരേഡ് ഗ്രൗണ്ടിലും തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലുമായി നടന്ന സംസ്ഥാന സീനിയർ ബേസ് ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തിൽ കൊല്ലം ജില്ലയെയും വനിതാ വിഭാഗത്തിൽ എറണാകുളം ജില്ലയെയും പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ നേട്ടം. പുരുഷ വിഭാഗത്തിൽ കോഴിക്കോടും വനിതാ വിഭാഗത്തിൽ തൃശൂർ ജില്ലയും മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ കൊല്ലം ജില്ലയുടെ ഇന്ദുചൂടനെയും വനിതാ വിഭാഗത്തിൽ എറണാകുളം ജില്ലയുടെ അജന്യയെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. സംസ്ഥാന ബേസ് ബാൾ അസോസിയേഷൻ മുൻ സെക്രട്ടറി അരുൺ. ടി. എസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |