SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

ഒരു വിരലനക്കിയാൽ മതി, ഭക്ഷണവും വെള്ളവും അടുത്തെത്തും; പുത്തൻ കണ്ടെത്തലുമായി കൊല്ലത്തെ സ്കൂൾ വിദ്യാർത്ഥികൾ

food

പുനലൂർ: മിണ്ടാൻ പോലും പറ്റാത്ത കിടപ്പ് രോഗികൾക്ക് വിരലനക്കി സന്ദേശം അയക്കാവുന്ന ഉപകരണമൊരുക്കി വിദ്യാർത്ഥികൾ. കൊട്ടാരക്കര പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസിലെ പ്ളസ് വൺ സയൻസ് വിദ്യാർത്ഥികളായ ആർ.ഗോവിന്ദും വൈഷ്ണവ് സുരേഷുമാണ് സംവിധാനം ഒരുക്കിയത്.

ഭക്ഷണം, വെള്ളം എന്നിവയടക്കം ആവശ്യപ്പെടാൻ ഓരോ വിരലനക്കിയാൽ മതി. ആവശ്യമുള്ള ഭാഷയിൽ മേസേജുകൾ സഹായികളിലെത്തും. അത്യാവശ്യ സഹായത്തിന് മുഴുവൻ വിരലും മടക്കിയാൽ അലാറം മുഴങ്ങും. 32 കമാന്റുകൾ സെറ്റ് ചെയ്യാം. ശരീരത്തിലെ അനക്കാൻ കഴിയുന്ന ഏത് ഭാഗത്തും സജ്ജീകരിക്കാൻ കഴിയും. കുറച്ചുകൂടി വിപുലപ്പെടുത്തിയാൽ വിരൽ ചലിപ്പിക്കുമ്പോൾ ആഹാരം, വെള്ളം, മരുന്ന് ഇവയൊക്കെ ഉപയോഗിക്കാൻ പാകത്തിന് അടുത്തെത്തിക്കാനുള്ള സംവിധാനവുമാക്കാം. പവർ ബാങ്ക് ഉപയോഗിച്ചാണ് കുട്ടികൾ സംവിധാനം മേളയിൽ അവതരിപ്പിച്ചത്. ബാറ്ററി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENTS, PHONE, APP, FOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.