കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അറബി അദ്ധ്യാപകനെ അറസ്റ്റുചെയ്തു. കോഴിക്കോട് കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് (48) താമരശേരി പൊലീസ് അറസ്റ്റുചെയ്തത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം.
കിനാലൂരിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. നഗ്നതാ പ്രദർശനം നടന്നയുടനെ ബഹളംവച്ചു. ഇതോടെ മറ്റുയാത്രക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് ബസ് താമരശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പൂവമ്പായി എഎം.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനാണ് ഷാനവാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |