തിരുവനന്തപുരം: ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ നാലാമത് രാജ് നാരായൺജി ദൃശ്യ മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൗമുദി ടി.വിയിലെ രണ്ടുപേർ പുരസ്കാരത്തിന് അർഹരായി. സജയകുമാർ (മികച്ച ക്യാമറാമാൻ, ലേഡീസ് റൂം), കിടിലം ഫിറോസ് (മികച്ച സിനിമ ബേസ്ഡ് പ്രോഗ്രാം അവതാരകൻ, കൗമുദി മൂവീസ്) എന്നിവരാണ് അർഹരായത്. ഈമാസം 21ന് വൈകിട്ട് അഞ്ചിന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മുൻമന്ത്രി പന്തളം സുധാകരൻ അടങ്ങിയ ഒമ്പതംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |