തിരുവനന്തപുരം: വാഹനമോഷണം നടത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി സ്വരൂപിനെ(18) മ്യൂസിയം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.ജഗതിയിൽ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ ലോക്ക് ചെയ്യാതെ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.ശനിയാഴ്ചയായിരുന്നു ജഗതി സ്വദേശി പൊലീസിൽ പരാതിപ്പെട്ടത്.നെടുമങ്ങാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ബൈക്ക് വിൽക്കുന്നതായിരുന്നു ലക്ഷ്യമെന്നും അതിനു മുമ്പ് അറസ്റ്റ് ചെയ്തെന്നും മ്യൂസിയം പൊലീസ് അറിയിച്ചു. ഇയാൾ അടിപിടിക്കേസുകളിലും പ്രതിയാണ്. ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |