SignIn
Kerala Kaumudi Online
Sunday, 01 September 2024 10.14 AM IST

തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങളില്ലെന്ന പരാമർശം, മൻസൂർ അലി ഖാന് എതിരെ എഫ്‌ഐആർ

Increase Font Size Decrease Font Size Print Page
mansoor-ali-khan

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അപകീർത്തികരവും ലൈംഗികചുവയുള്ളതുമായ പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാന് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ. ദേശീയ വനിതാ കമ്മിഷൻ വിഷയത്തിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി. മൻസൂറിന് നോട്ടീസ് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ അപകീർത്തികരമായ പരാമർശം. തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതി. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ലെന്നായിരുന്നു നടൻ പറഞ്ഞത്.

മൻസൂർ അലി ഖാന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃഷ വിഷയത്തിൽ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഗായിക ചിൻമയി, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു തുടങ്ങിയവരും തൃഷയെ പിന്തുണച്ച് നടനെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൻസൂർ അലി ഖാൻ. തന്റെ വാക്കുകളെ വളച്ചൊടിച്ച് തെറ്റായ വ്യാഖ്യാനം നൽകുകയാണ് ചെയ്തിരിക്കുന്നതെന്നാണ് നടന്റെ വാദം. ഒരു തമാശരൂപത്തിൽ പറഞ്ഞ കാര്യങ്ങളെ തന്റെ അടുത്ത ചിത്രം ഒപ്പം രാഷ്ട്രീയ പ്രവേശനം എന്നിവയുമായി ചേർത്ത് അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് നടൻ പറയുന്നത്. തൃഷയെ കുറിച്ച് മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും മൻസൂർ അലി ഖാൻ പ്രതികരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THRISHA, MANSOOR ALI KHAN, FIR, POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.