SignIn
Kerala Kaumudi Online
Saturday, 27 July 2024 1.37 PM IST

ഭരണം നിലനിർത്താൻ കോൺഗ്രസ്, പിടിച്ചെടുക്കാൻ ബിജെപി; രാജസ്ഥാനിൽ പോളിംഗ് തുടങ്ങി

voting

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചു. 5.26 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. ഭരണകക്ഷിയായ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വാശിയേറിയ പ്രചാരണമാണ് നടന്നത്.

199 മണ്ഡലങ്ങളിലായി 200 സീറ്റുകളാണ് ആകെയുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎമായുമായ ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെത്തുടർന്ന് ശ്രീഗംഗാനഗർ കരൺപൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 1862 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 51,507 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.

പ്രമുഖ സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

സർദാർപുര: 1998 മുതൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തട്ടകം
ടോങ്ക്: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് ബിജെപിയുടെ അജിത് സിംഗ് മേത്ത എതിരാളി

ജല്‌റാപട്ടൻ: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ 2003 മുതൽ എംഎൽഎ

ഉദയ്‌പൂർ: 2003 മുതൽ ബിജെപി സിറ്റിംഗ് സീറ്റ്. പോരാട്ടം താരാചന്ദ് ജെയിനും (ബിജെപി) ഗൗരവ് വല്ലഭും (കോൺഗ്രസ്) തമ്മിൽ.

നാഥ്ദ്വാര: നിയമസഭാ സ്‌പീക്കർ സിപി ജോഷിക്കെതിരെ മഹാറാണാ പ്രതാപ് സിംഗിന്റെ പിൻഗാമി വിശ്വരാജ് സിംഗ് മേവാർ ബിജെപി സ്ഥാനാർത്ഥി
ജുൻജുനു: പോരാട്ടം ബ്രിജേന്ദ്ര ഓലയും(കോൺഗ്രസ്) നിഷിത് കുമാറും(ബിജെപി) തമ്മിൽ.
ഝോട്വാര: ഒളിമ്പ്യനും മുൻ കേന്ദ്രമന്ത്രിയുമായ ബിജെപിയുടെ രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ എതിരിടുന്നത് സിറ്റിംഗ് എംഎൽഎ കോൺഗ്രസ് സ്ഥാനാർഥി ലാൽചന്ദ് കതാരിയ. 2018ൽ റാത്തോഡ് ലാൽചന്ദിനോട് തോറ്റിരുന്നു

ലച്‌മംഗഡ്: പിസിസി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയുടെ എതിരാളി സുഭാഷ് മഹാരി (ബിജെപി)

ജാട്ട്-മുസ്‌ലിം ഭൂരിപക്ഷ മണ്ഡലം.

സവായ് മധോപൂർ: കിരോഡി ലാൽ മീണ(ബിജെപി), ഡാനിഷ് അബ്രാർ (കോൺഗ്രസ്), ആശാ മീണ (സ്വതന്ത്ര) ത്രികോണ പോരാട്ടം.

ഖിൻവ്‌സർ: പോരാടുന്നത് ഹനുമാൻ ബെനിവാൾ (ആർഎൽപി), തേജ്പാൽ മിർധ (കോൺഗ്രസ്), രേവന്ത് രാം ദംഗ (ബിജെപി)

ആംബർ: സതീഷ് പൂനിയ(ബിജെപി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VOTING, STARTED, RAJASTHAN, POLING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.