പരിയാരം: നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റി സഞ്ചരിക്കുന്ന ബൈക്ക് യാത്രികർക്ക് എതിരെ കർശന നടപടിയുമായി പരിയാരം പൊലീസ്. നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റിയും, മാസ്ക് കൊണ്ട് മറച്ചും കൊണ്ടുള്ള ബൈക്ക് റൈഡുകൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. കഴിഞ്ഞാഴ്ച അപകടത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു ബൈക്ക് യാത്രികൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇയാളുടെ ബൈക്കിന്റേയും നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച നിലയിൽ ആയിരുന്നു. ഇന്നലെ പുലർച്ചെ അഞ്ച് ബൈക്കുകൾ അമിത വേഗതയിൽ പോകുമ്പോൾ ഒരു ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. ഈ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പരിയാരം പൊലീസ് എസ്.എച്ച്.ഒ പി. നളിനാക്ഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |