അങ്കമാലി: കാലടി ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിൽ യോർദ്ദനാപുരത്ത് പണികഴിപ്പിച്ച ഹൈടെക് അങ്കണവാടിയുടെയും വല്യാട്ടുചിറ പുനരുദ്ധാരണ പദ്ധതിയുടേയും ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവ്വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷനം നടത്തി. വാർഡ് അംഗം ബിനോയ് കൂരൻ, മുൻ എം.എൽ.എ പി.ജെ.ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേ്യസ്യ തങ്കച്ചൻ, ഫാ. ജോസഫ് കോഴിക്കാടൻ, ഫാ.വർഗീസ് അറയ്ക്കൽ, കാമാക്ഷി ചന്ദ്രശേഖരൻ മേൽശാന്തി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അമ്പിളി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |