ഈ കാലഘട്ടത്തിൽ പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കാറില്ല. പലരും പകൽനേരത്ത് ഭക്ഷണം കുറച്ച് കഴിച്ചിട്ട് രാത്രിയിൽ ധാരാളം ഭക്ഷണം കഴിക്കുന്നു. എന്നാൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത്താഴം. രാത്രിയിൽ ലഘു ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. അത്തരത്തിൽ രാത്രി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇവയാണ്.
അമിതമായി അന്നജം അടങ്ങിയ ഭക്ഷണം രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്, അരി എന്നിവ കൊണ്ടുള്ള ഭക്ഷണം രാത്രി കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. തക്കാളി കഴിക്കുന്നതും നല്ലതല്ല. കാരണം ഇതിൽ ആസിഡിന്റെ അളവ് കൂടുതലാണ്. ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും രാത്രി ഒഴിവാക്കേണ്ടവയാണ്.
കൂടാതെ എരിവ് കൂടിയ ഭക്ഷണവും രാത്രി കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന ഫ്രൈഡ് ഫുഡ്, മൈദ കൊണ്ടുള്ള ബ്രഡ് എന്നിവയും രാത്രി ഒഴിവാക്കേണ്ടതാണ്. കഫീൻ ധാരാളം അടങ്ങിയിരിക്കുന്ന ഡാർക് ചോക്ലേറ്റുകൾ രാത്രിയിൽ കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. രാത്രിയിൽ ആഹാരത്തിന് മുൻപ് മദ്യം കഴിക്കുന്നതും നന്നല്ല. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |