SignIn
Kerala Kaumudi Online
Saturday, 27 July 2024 10.02 AM IST

അഗ്​നിവീർ പരിശീലനത്തിന്​ പോയ യുവതി ജീവനൊടുക്കി

aparna
അപർണ

പള്ളിക്കൽ : നാവിക സേനയിൽ അഗ്​നിവീർ പരിശീലനത്തിന്​ പോയ മലയാളി യുവതിയെ മൽവാനിയിലെ നാവികസേനാ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അടൂർ പളളിക്കൽ തോട്ടുവ ഉദയമംഗലം വീട്ടിൽ ശാന്തകുമാരൻ നായരുടെയും വിമലയുടെയും മകൾ അപർണ വി. നായരാണ് (20) മരിച്ചത്. പ്രാഥമിക പരിശീലനത്തിന്​ശേഷം രണ്ടാഴ്ച മുമ്പാണ്​ മുംബയിലെത്തിയത്​. ഐ.എൻ.എസ്​ ഹംലയിൽ പരിശീലനത്തിലായിരുന്നു. ​ ഒപ്പം താമസിക്കുന്ന പെൺകുട്ടി തിങ്കളാഴ്ച രാവിലെ 10.30 ന് എത്തിയപ്പോൾ മുറി അകത്തുനിന്ന്​ പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറന്നില്ല. തുടർന്ന്​ ​ മറ്റുള്ളവരെത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് പിന്നിലെന്ന് നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. മൽവാനി പൊലീസ്​ അന്വേഷണം ആരംഭിച്ചു. നാവിക സേനയും അന്വേഷണത്തിന് ​ഉത്തരവിട്ടുണ്ട്​. സംസ്കാരം ഇന്ന് രാവിലെ 11 ന്​ വീട്ടുവളപ്പിൽ . ഏക സഹോദരൻ: വിഷ്ണു (ഇംഗ്ലണ്ട് ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.