SignIn
Kerala Kaumudi Online
Saturday, 27 July 2024 12.45 PM IST

മകനെ തൊട്ടാൽ വിടില്ല; ബൈക്കുകളിലെത്തിയ സംഘത്തെ ചൂലുകൊണ്ടടിച്ചോടിച്ച് അമ്മ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

mother

ചണ്ഡിഗഡ്: മകനെ ആക്രമിക്കാനെത്തിയ സംഘത്തെ ചൂലുകൊണ്ട് അടിച്ചോടിച്ച് അമ്മ. ഹരിയാനയിലെ ഭിവാനിയിൽ നിന്നുള്ള ശകുന്തള എന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീടിന് സമീപം നിൽക്കുകയായിരുന്ന മകനെ ആക്രമിക്കാൻ ബൈക്കുകളിലെത്തിയ സംഘത്തെയാണ് അമ്മ 'കൈകാര്യം' ചെയ്തത്.

ഏതൊരു അമ്മയും തന്റെ മകന് വേണ്ടി ചെയ്യുന്ന കാര്യമാണ് താൻ ചെയ്തതെന്ന് അവർ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.'എന്റെ കന്നുകാലികളെ ശല്യപ്പെടുത്താൻ ആരോ പടക്കം പൊട്ടിക്കുകയാണെന്നാണ് ആദ്യം കരുതിയത്. നോക്കിയപ്പോൾ മകൻ ഹരിയയെ ആക്രമിക്കുന്നതാണ് കണ്ടത്. ഉടൻ അവരെ നേരിടാൻ ഇറങ്ങി. ഞാൻ അവരെ ഒരു ചൂലുമായി നേരിട്ടു. എന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും ഞാൻ ചെയ്തതുപോലെ നിർഭയമായി അവർ തങ്ങളുടെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമായിരുന്നു.' -ശകുന്തള പറഞ്ഞു.

രണ്ട് ബൈക്കുകളിലായെത്തിയ നാല് പേർ ഒരു യുവാവിന് നേരെ വെടിയുതിർക്കുകയും അയാൾ അകത്തേക്ക് കയറിപ്പോകുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഉടൻ ഒരു സ്ത്രീ ചൂലുമായെത്തി അക്രമികളെ നേരിടുന്നതും വീഡിയോയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HARYANA WOMAN, SHOOTERS, SON, VIRAL VIDEO, CCTV VISUALS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.