ലക്നൗ: 26കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ ജവാൻ അറസ്റ്റിൽ. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി (പിഎസി) കോൺസ്റ്റബിളായ ആനന്ദ് കുമാറാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം യുവതി വീട്ടിൽ തനിച്ചായിരുന്നപ്പോഴായിരുന്നു സംഭവം. വീട്ടിലേയ്ക്കെത്തിയ ആനന്ദ് യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളം വച്ചെങ്കിലും ആനന്ദ് മുറി അകത്ത് നിന്ന് പൂട്ടി. യുവതിയുടെ ശബ്ദം ഉയർന്നതോടെ അയൽവാസികൾ വീട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവർ ആനന്ദിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആനന്ദിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് സുൻഗർഹി എസ്എച്ച്ഒ സഞ്ജീവ് ശുക്ല പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |