SignIn
Kerala Kaumudi Online
Saturday, 27 July 2024 9.59 AM IST

ജിമ്മിൽ പോകാതെ പുതുതലമുറ ചെറുപ്പം കൈപ്പിടിയിലൊതുക്കാൻ ചെയ്യുന്നത് മറ്റൊന്ന്; അറിയാം റക്കിംഗിനെക്കുറിച്ച്

fit-body

കൊവിഡിന് ശേഷം കൂടുതൽ പേരും സ്വന്തം ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരായിരിക്കുകയാണ്. അതിനാൽ തന്നെ പലതരത്തിലുളള ഫിറ്റ്നസ് സെന്ററുകളിലും പോകുന്നവരുടെ എണ്ണത്തിലും വലിയ തോതിലുളള വർദ്ധനവ് വന്നിട്ടുണ്ട്.സ്വന്തം ആരോഗ്യത്തിന് വേണ്ടി എത്ര പണവും ചെലവഴിക്കാൻ മടിയില്ലാത്തവരായി നമ്മൾ മാറിയിരിക്കുന്നു.

enjoy

ജീവിതശൈലി രോഗങ്ങൾ മാറുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും നിരവധി വ്യായാമ മുറകളാണ് ഉളളത്. കൃത്യതയോടെ സ്ഥിരമായി ഇവ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഒരു മടിയും കൂടാതെ വ്യായാമം ചെയ്യാനുളള പുതിയൊരു രീതിയാണ് ഇന്ന് ട്രെൻഡ് ആകുന്നത്.കഠിനമായ വ്യായാമങ്ങൾ ചെയ്ത് ഇനി ബുദ്ധിമുട്ടേണ്ട.

റക്കിംഗ് ഇപ്പോൾ യുവാക്കൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. വെയ്​റ്റഡ് പാക്ക് ധരിച്ച് ഇത് ചെയ്യുന്നതിലൂടെ എയ്‌റോബിക് വ്യായാമത്തിന്റെ ഗുണവും നേടാം. മറ്റുളള വ്യായാമ മുറകൾ പരിശീലിക്കുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ അവയൊന്നും ആവശ്യമില്ലെന്നതാണ് റക്കിംഗിന്റെ പ്രത്യേകത.

army

എന്താണ് റക്കിംഗ്

ഇതിനെ 'റക്ക്സാക്ക് 'എന്നും അറിയപ്പെടുന്നു. ഭാരമുളള റക്ക്സാക്ക് ഉപയോഗിച്ച് വേഗത്തിൽ നടക്കുന്ന ഒരു വ്യായാമ മുറയാണ് റക്കിംഗ്. ഇതിനായി നിർമിച്ച റക്കിംഗ് പ്ലേ​റ്റുകളാണ് പതിവായി അത്‌ലറ്റുകൾ ഉപയോഗിക്കാറുളളത്. ചിലർ റക്കിംഗ് പ്ലേ​റ്റുകൾക്ക് പകരം ഭക്ഷണമോ പുസ്തകങ്ങളോ മ​റ്റുളള സാധനങ്ങളോ ആയിരിക്കും ഉപയോഗിക്കുന്നത്.


എത്ര സമയം മാറ്റിവയ്ക്കണം


റക്കിംഗ് ചെയ്യേണ്ട സമയം നമ്മുടെ ലക്ഷ്യമനുസരിച്ചായിരിക്കും. നമുക്ക് എത്രമാത്രം ഫിറ്റ്നസ് ആവശ്യമാണ്, നമ്മുടെ നിലവിലത്തെ ആരോഗ്യസ്ഥിതി തുടങ്ങിയവ അനുസരിച്ച് റക്കിംഗ് ചെയ്യേണ്ട സമയ പരിതിയിൽ മാറ്റം വരുത്താം. പൊതുവെ റക്കിംഗ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഇരുപത് മുതൽ മുപ്പത് മിനിട്ട് വരെ ഇതിനായി ചെലവഴിക്കണം. തുടർന്ന് അവരുടെ ആരോഗ്യനിലയനുസരിച്ച് റക്കിംഗ് ചെയ്യേണ്ട സമയം ഉയർത്താവുന്നതാണ്. റക്കിംഗിൽ വിദഗ്ദ്ധരായവർ 45 മിനിട്ടിൽ കൂടുതൽ ഇതിനായി മാറ്റിവയ്ക്കാറുണ്ട്.

man

അനുയോജ്യമായ സമയം

രാവിലെയുളള സമയങ്ങളാണ് റക്കിംഗിന് അനുയോജ്യം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് റക്കിംഗ് ചെയ്യേണ്ട സമയവും മാറ്റാവുന്നതാണ്.

ആവശ്യമായ പ്രധാന വസ്തുക്കൾ

റക്കിംഗ് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ കുറച്ച് സാധനങ്ങൾ അത്യാവശ്യമാണ്.
1. റക്ക്സാക്ക് അല്ലെങ്കിൽ ബാക്ക്പാക്ക് തിരഞ്ഞെടുക്കാം

working

റക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ ഭാരത്തിന് അനുയോജ്യമായ റക്ക്സാക്ക് തിരഞ്ഞെടുക്കേണ്ടതാണ്. എന്നാൽ കൂടുതലും പേർ നിർദ്ദേശിക്കുന്നത് ബാക്ക്പാക്ക് ആണ്.


2. ഭാരമുളള വസ്തുക്കൾ
ആവശ്യത്തിനായുളള ഭാരത്തിനായി വെയ്​റ്റ് പ്ലേ​റ്റുകൾ ഉപയോഗിക്കാം.റക്കിംഗിലൂടെ ആരോഗ്യം പുരോഗമിക്കുന്നതിനനുസരിച്ച് വെയ്​റ്റ് പ്ലേ​റ്റുകളുടെ ഭാരം ഉയർത്താവുന്നതാണ്.വെയ്​റ്റ് ലിഫ്​റ്റുകൾ ഉപയോഗിക്കാത്തവർക്ക് അധിക ഭാരത്തിനായി പുസ്തകങ്ങളും വെളളം നിറച്ച വാട്ടർബോട്ടിലുകളും ഉപയോഗിക്കാം.


3. സുഖപ്രദമായ ഷൂസുകൾ

shoes

അധികം പരിക്കോ പ്രയാസമോ ഉണ്ടാകാതിരിക്കാൻ നല്ലയിനം ഷൂസുകൾ ഉപയോഗിക്കാം. അവയുടെ ഘടന നടത്തം സുഗമമാക്കും.


4. അനുയോജ്യമായ വസ്ത്രം
കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കാം. ഇത് റക്കിംഗ് കൂടുതൽ എളുപ്പമാക്കും.


5. വാട്ടർബോട്ടിൽ കരുതണം
റക്കിംഗ് ചെയ്യുന്നവർ ഉറപ്പായിട്ടും വെളളം കുടിക്കണം. ഇതിനായി ബാക്ക്പാക്കിൽ വാട്ടർബോട്ടിൽ കരുതാം.


6. സ്ട്രാപ്പുകളിൽ ശ്രദ്ധിക്കാം
നിങ്ങളുടെ റക്‌സാക്കും ബാക്ക്പാക്കും വഹിക്കാനനുകൂലമായ സ്ട്രാപ്പുകൾ ഉപയോഗിക്കാം.


7. പ്ലാനിംഗ് ചെയ്യുക
നിങ്ങളുടെ റക്കിംഗ് ഏങ്ങോട്ടാകണം എന്ന വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിക്കണം.


8. ടൈമറോ വാച്ചോ കരുതണം.
റക്കിംഗ് ചെയ്യാനെടുക്കുന്ന സമയം കണക്ക് കൂട്ടാൻ ടൈമർ അല്ലെങ്കിൽ വാച്ച് മുതലായവ ഉപയോഗിക്കുന്നത് ഉത്തമമാണ്.ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ഭാരവും നടക്കുന്ന ദൂരവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ആരോഗ്യവിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം മാത്രം റക്കിംഗിനായി ഒരുങ്ങുക.


എപ്പോൾ മുതലാണ് റക്കിംഗ് ട്രെൻഡായത്


ഏകദേശം 2010ന്റെ പകുതിയോടെയാണ് റക്കിംഗ് ഒരു ട്രെൻഡായി മാറി തുടങ്ങിയത്. മ​റ്റുളള വ്യായാമ മുറകളെക്കാൾ താരതമ്യേന സുരക്ഷിതമാണ് റക്കിംഗ്. സൈന്യത്തിൽ ഇത്തരത്തിലുളള പതിവ് മുൻപ് തന്നെ പ്രചാരത്തിലുണ്ട്.ആരോഗ്യത്തിനും നല്ല ബലമുളള ശരീരത്തിനുമായി വ്യായാമ രീതികൾ പരീക്ഷിക്കാൻ ഒരുങ്ങുന്നവർക്ക് അധികം പ്രയാസമില്ലാതെ ചെയ്യാൻ കഴിയുന്നവയാണ് ഇവ.

group

സംഘങ്ങളായി റക്കിംഗ് ചെയ്യുന്നവർക്ക് സൗഹൃദവും നിലനിർത്താൻ സാധിക്കും. റക്കിംഗിനെക്കുറിച്ചുളള നിരവധി വീഡിയോകളും ഇത് ചെയ്യുന്നവരുടെ വ്‌ളോഗുകളും സോഷ്യൽമീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUCKING, GYM, MONEY, PROFIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.