SignIn
Kerala Kaumudi Online
Sunday, 06 October 2024 9.36 AM IST

ആറ് കിലോമീറ്റര്‍ ദൂരം, നടന്ന് പോയാല്‍ ആദ്യമെത്താം; നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന പ്രതിഭാസം

Increase Font Size Decrease Font Size Print Page
bengaluru

ബംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ടതാണ് നമ്മുടെ നാട്ടിലെ നിരവധി മഹാനഗരങ്ങള്‍. അക്കൂട്ടത്തില്‍ മുന്നിലാണ് ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബംഗളൂരു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള എളുപ്പവഴി തിരയാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച ചിലര്‍ക്ക് ലഭിച്ച മുന്നറിയിപ്പ് നടന്ന് പോകുന്നതാണ് എളുപ്പത്തിലെത്താന്‍ പറ്റിയ മാര്‍ഗം എന്നാണ്. സമൂഹമാദ്ധ്യമമായ എക്‌സില്‍ ഒരാള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവയ്ക്കുകയും ചെയ്തു.

പീക്ക് സമയത്തെ ബംഗളൂരുവിലെ ട്രാഫിക് പ്രശസ്തമാണ്. മണിക്കൂറുകളോളമാണ് ആളുകള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെട്ട് വിലപ്പെട്ട സമയം നഷ്ടമാകുന്നത്. ഐടി നഗരമായതിന് പിന്നാലെ ബംഗളൂരുവിലേക്ക് പതിനായിരക്കണക്കിന് ഐ.ടി പ്രഫഷണലുകളാണ് കുടിയേറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ നഗരാസൂത്രണം ഇത് മുന്നില്‍ക്കാണാതെയുള്ളതായിരുന്നു എന്നതാണ് മെട്രോ നഗരം നേരിടുന്ന പ്രധാന പ്രശ്‌നം.

മെട്രോ റെയില്‍ ഉള്‍പ്പെടെ ഓടുന്നുണ്ടെങ്കിലും ഇതൊന്നും ബംഗളൂരുവിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. പൊതുഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരും നാളുകളില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ആയുഷ് സിംഗ് എന്ന വ്യക്തിയാണ് തന്റെ അനുഭവം പങ്കുവച്ചത്. ബംഗളൂരു മെട്രോപൊളിസില്‍ നിന്ന് കെആര്‍ പുരം റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ആറ് കിലോമീറ്ററാണ് ദൂരം.

ഈ ദൂരം ഡ്രൈവ് ചെയ്ത് പൊയാല്‍ 44 മിനിറ്റെടുക്കുമെന്നും നടന്ന് പോയാല്‍ രണ്ട് മിനിറ്റ് നേരത്തെ എത്താമെന്നുമാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചത്. എക്‌സില്‍ പോസ്റ്റ് ചെയ്ത് നിമിഷം നേരം കൊണ്ട് സംഭവം വൈറലാകുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകളാണ് ആയുഷിന്റെ പോസ്റ്റ് കണ്ടത്. ബംഗളൂരുവില്‍ മാത്രം കാണുന്ന പ്രതിഭാസം എന്നതരത്തില്‍ ആയുഷിനോട് യോജിച്ചാണ് ഭൂരിഭാഗംപേരും പോസ്റ്റില്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BENGALURU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.