SignIn
Kerala Kaumudi Online
Saturday, 27 July 2024 5.16 AM IST

Threads of Sustainability, പ്രകൃതിസൗഹൃദ കയറുൽപ്പന്നനിർമ്മാണത്തിന് പ്രോത്സാഹനവുമായി വിശ്വശാന്തി ഫൗണ്ടേഷൻ

viswasanthi-foundation

വിശ്വശാന്തി ഫൗണ്ടേഷൻ, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്(NIRCM), ഏണസ്റ്റ് ആൻഡ് യങ് കൺസൾട്ടൻസി (EY GDS) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ‘Threads of Sustainability' എന്ന ശ്രദ്ധേയ പരിപാടി തിരുവനന്തപുരം കിൻഫ്ര പാർക്കിൽ നവംബർ 27 തിങ്കളാഴ്ച്ച സംഘടിപ്പിച്ചു.


പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിരവികസനത്തിന് പ്രാധാന്യം നൽകി കയറുൽപ്പന്നങ്ങളുടെ ഉപഭോഗത്തിന് ഐ.ടി പ്രൊഫഷണലുകൾ അടക്കമുള്ള യുവതലമുറയെ പ്രോത്സാഹിപ്പിക്കുക, അവയുടെ നിർമ്മാണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട കുടിൽ വ്യവസായം പരിപോഷിപ്പിക്കുക തുടങ്ങിയവ ഈ പരിപാടിയുടെ പ്രാഥമികലക്ഷ്യങ്ങളാണ്. പ്രകൃതിസൗഹൃദവും ചിലവുകുറഞ്ഞതും സൗകര്യപ്രദവുമായ കയർ ഗ്രോ ബാഗുകൾ മികച്ച ഒരുത്പന്നമാണ്. സംസ്കരിച്ചെടുത്ത ചകരിനാരിൽനിന്നുണ്ടാക്കുന്ന ഇത്തരം ഗ്രോ ബാഗുകൾ മട്ടുപ്പാവ് കൃഷിയടക്കം എല്ലാത്തിനും ഉപയോഗിക്കാനാവും. പ്ലാസ്റ്റിക് ഗ്രോ ബാഗുകൾ പ്രകൃതിക്കുവരുത്തുന്ന ദോഷം ഇതിനില്ല എന്നതാണ് പ്രത്യേകത.


വിശ്വശാന്തി ഫൗണ്ടേഷൻ മുൻകൈയെടുത്ത് നടപ്പാക്കിയ ഈ പരിപാടിയിൽ, പരിശീലനത്തിനായി അസംസ്കൃതവസ്തുക്കളും മറ്റും നൽകി NCRMI മുഖ്യപങ്കാണ് വഹിച്ചത്. “കയറുൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകവഴി, പ്രകൃതി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്’ വിശ്വശാന്തി ഫൗണ്ടേഷൻ്റെ വക്താവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, THREADS OF SUSTAINABILITY, VISWASANTHI FOUNDATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.