കൊച്ചി: കുസാറ്റ് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ടെക് ഫെസ്റ്റിന്റെ സംഘാടകരായ വിദ്യാർത്ഥികളെ ബലിയാടാക്കി അധികൃതർക്ക് തലയൂരാനാകില്ല. ദുരന്തത്തിന്റെ പ്രധാന ഉത്തരവാദികൾ വി.സിയും രജിസ്ട്രാറും യൂത്ത് വെൽഫെയർ
ഡയറക്ടറുമാണെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാജ്യത്ത് പേരുകേട്ട ഗായികയാണ് പരിപാടിക്ക് എത്തുന്നതെന്നറിഞ്ഞിട്ടും കുസാറ്റ് അധികൃതർ യാതൊരു മുൻകരുതലും സ്വീകരിച്ചില്ലെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |