കൊച്ചി: മഹിളാ കോൺഗ്രസ് കൺവെൻഷൻ 'ഉത്സാഹി"ന്റെ പ്രചാരണ ഗാനം ഉമ തോമസ് എം.എൽ.എ പ്രകാശിപ്പിച്ചു. ഹരി നാരായണൻ രചിച്ച് രഞ്ജിൻരാജ് സംഗീതം പകർന്ന ഗാനം മധു ബാലകൃഷ്ണനും ദിവ്യ മേനോനും ചേർന്നാണ് ആലപിച്ചത്.
ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെയ്സൺ ജോസഫ്, ഐ.കെ. രാജു,
മഹിളാ കോൺഗ്രസ് നേതാക്കളായ വി.കെ. മിനിമോൾ, സൈബ താജുദ്ദീൻ, പ്രേമ അനിൽകുമാർ, രമ തങ്കപ്പൻ, സുനീല സിബി, ജയ സോമൻ എന്നിവർ പങ്കെടുത്തു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി കണ്ടറിഞ്ഞ ജനജീവിതം കോർത്തിണക്കിയ ദൃശ്യങ്ങളും സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗാനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |