ന്യൂഡൽഹി: പാവപ്പെട്ടവർക്കായി കൊവിഡ് കാലത്ത് തുടക്കമിട്ട പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) സൗജന്യ റേഷൻ പദ്ധതി 2024 ജനുവരി മുതൽ 2028 ഡിസംബർവരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. 2020 ഏപ്രിലിലാണ് തുടങ്ങിയത്. ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യമാണ്
നൽകുന്നത്. 81.35 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി
നീട്ടുന്നതിലൂടെ 11.8 ലക്ഷം കോടിയാണ് ചെലവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |