SignIn
Kerala Kaumudi Online
Saturday, 27 July 2024 8.40 AM IST

59 വാഹനങ്ങൾക്കെതിരെ നടപടി

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 32 സ്വകാര്യ വാഹനങ്ങൾ, 21കെ.എസ്.ആർ.ടി.സി, 6സ്കൂൾ വാഹനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജില്ലയിലെ മോട്ടോർ വാഹന 29 ഉദ്യോഗസ്ഥർ മൂന്ന് ഗ്രൂപ്പുകളിലായി നടത്തിയ പരിശോധനയിൽ ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴ നഗരം, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് ജില്ലയിൽ നമ്പർപ്ളേറ്റ് നിർമ്മിക്കുന്ന കടകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ആർ.ടി.ഒ എ.കെ.ദിലു അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.