തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കെ.പി.സി.സിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ധ്യക്ഷൻ കെ.സുധാകരൻ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തമായി ഭരണഘടനയും സംഘടനാ സംവിധാനവുമുള്ള സ്വതന്ത്ര സ്ഥാപനമാണ് യൂത്ത് കോൺഗ്രസെന്നും, അവരുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് വിശദീകരണം അവരിൽ നിന്ന് ആവശ്യപ്പെടണമെന്നും മറുപടിയിൽ പറയുന്നു. വ്യാജ ഐ.ഡി പരാതിയിൽ വസ്തുതയില്ലെന്ന മറുപടിയാണ് യൂത്ത് കോൺഗ്രസ് നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |