പൊന്നാനി: കേരള സർക്കാരിന്റെ കൃഷിവകുപ്പിൻ കീഴിൽ നടപ്പാക്കുന്ന 'ഒരു കോടി ഫലവൃക്ഷങ്ങൾ "എന്ന പദ്ധതിപ്രകാരം പൊന്നാനി നഗരസഭയിലെ കർഷകർക്ക് ഗ്രാഫ്റ്റ് ചെയ്ത ഒട്ടുമാവ്, സപ്പോട്ട, നാരകം, പേരക്ക തുടങ്ങിയ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കുമാർ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |